കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബസ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലാണ് സംഭവം. കാബൂളിലെ താലിബാൻ ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
Also Read:കൊവിഡിന് പിന്നാലെ ഇനിയും മഹാവ്യാധികൾ! കാരണം ചൈനയിലെ ഭക്ഷണശീലങ്ങൾ തന്നെയാകാം?
കാബൂളിലെ ഷിയ ഹസാറ വിഭാഗം കൂടുതലായുള്ള ദഷ്ത്ത്-ഇ-ബർച്ചി പ്രദേശത്താണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. സ്‌ഫോടക വസ്തുവിൽ ബസ് തട്ടി അപകടമുണ്ടായതാകാമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആകാമെന്നാണ് സൂചന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Also Read:ദുബായ് എയർ ഷോ: 16 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്നു
കഴിഞ്ഞ ദിവസം നാംഗർഹാറിലെ പള്ളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിലും ഐഎസ് ആണെന്നാണ് നിഗമനം.
Post Your Comments