ദുബായ്: യുഎഇയിൽ ഭൂചലനം. ഇറാനിലെ ബന്ദർ അബ്ബാസിൽ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ദുബായിയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം ദുബായിയിൽ പലയിടത്തും അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് ശേഷമായിരുന്നു സംഭവം.
അതേസമയം ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രകമ്പനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി. ബഹുനില കെട്ടിടങ്ങളിലും ഓഫിസുകളിലുണ്ടായിരുന്നവരാണ് പരിഭ്രാന്തരായത്. ഫ്ളാറ്റിൽ കഴിഞ്ഞിരുന്നവർ ഭൂചലനത്തിന്റെ പ്രകമ്പനം മൂലം പുറത്തിറങ്ങി. ദുബായ് ഡൗൺടൗൺ, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികൾ അറിയിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ അനുഭവപ്പെട്ടത്.
Post Your Comments