ദുബായ്: ദുബായ് എയർഷോ 2021 ന്റെ ആദ്യ ദിനത്തിൽ ആഗോള പ്രതിരോധ വിതരണക്കാരുമായി 5.23 ബില്യൺ ദിർഹത്തിന്റെ കരാറിൽ ഒപ്പുവച്ച് യുഎഇ പ്രതിരോധ മന്ത്രാലയം. യുഎഇ പ്രതിരോധ മന്ത്രാലയം പ്രോഗ്രസീവ് ടെക്നോളജീസുമായി 2.67 ബില്യൺ ദിർഹത്തിന്റെ കരാറിൽ ഒപ്പുവെച്ചതായും ഫ്രഞ്ച് ബഹുരാഷ്ട്ര ഭീമനായ താൽസുമായി 32.63 മില്യൺ ദിർഹത്തിന്റെയും അമേരിക്കൻ എയ്റോസ്പേസ് കമ്പനിയായ ഗുഡ്റിച്ച് കോർപ്പറേഷനുമായി 66.11 മില്യൺ ദിർഹത്തിന്റെയും കരാറിൽ ഒപ്പുവെച്ചതായും ലെഫ്റ്റനന്റ് കേണൽ സാറ അൽ ഹജ്രി പറഞ്ഞു.
ആദ്യത്തെ തേൽസ് കരാർ എയർ കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടതാണെന്നും രണ്ടാമത്തേത് സ്പെയർ പാർട്സും അറ്റകുറ്റപ്പണികളുമായി ബന്ധമുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. 2019-ൽ നടന്ന ദുബായ് എയർഷോയുടെ അവസാന പതിപ്പിൽ യുഎഇ പ്രതിരോധ മന്ത്രാലയം 4 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഡീലുകളിൽ ഒപ്പുവെച്ചിരുന്നു. ആഗോള പ്രതിരോധ കമ്പനികളുമായും വിതരണക്കാരുമായും ഒപ്പുവെക്കാനുള്ള കൂടുതൽ കരാറുകളും എയർഷോയിൽ മന്ത്രാലയം എല്ലാ ദിവസവും പ്രഖ്യാപിക്കും. എയർഷോയിൽ ഈ വർഷം ഒപ്പുവെക്കുന്ന മൊത്തം സൈനിക, പ്രതിരോധ കരാറുകൾ കഴിഞ്ഞ വർഷത്തെ കണക്കുകളേക്കാൾ അധികമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Post Your Comments