KeralaLatest NewsIndia

‘ലോകം പകച്ചു നിന്നപ്പോൾ എന്റെ ഭാരതം നൂറോളം രാജ്യങ്ങൾക്ക് വാക്സിൻ അയക്കുകയായിരുന്നു’ യാഥാർഥ്യം വരച്ചു കാട്ടി ഡിഗി ആർട്സ്

തിരുവനന്തപുരം: ഇത്തവണത്തെ കേരള ലളിതകലാ അക്കാദമിയുടെ അവാർഡിനർഹമായ കാർട്ടൂണിനെതിരെ രൂക്ഷ വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കോവിഡിനെതിരെ മാതൃകാപരമായി പ്രവർത്തിച്ച രാജ്യത്തെ പശുവിനോട് ഉപമിച്ച് അപമാനിച്ചതിനെതിരെയാണ് വിമർശനമുയരുന്നത്.

110 കോടി പേർക്ക് കോവിഡ് വാക്സിൻ നൽകിയ, 95 ഓളം രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ കയറ്റി അയച്ച സ്വന്തം രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് സംസ്ഥാന സർക്കാർ അവാർഡ് നൽകിയ തീരുമാനത്തിനെതിരെ പ്രശസ്ത കാർട്ടുണിസ്റ്റ് പ്രസിൽ ദിവാകരൻ തന്റെ കാർട്ടൂണിലൂടെ മറുപടി നൽകി.

ഇതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ഇത്തവണത്തെ അവാർഡിന് അർഹമായ കാർട്ടൂൺ ഇടത്പക്ഷ പ്രീണനത്തിനായി ബിജെപിയെ ഇകഴ്ത്തിക്കാട്ടുന്നത് പോലെ ധരിച്ചു രാജ്യത്തെ തന്നെയാണ് അവഹേളിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button