തിരുവനന്തപുരം: നിര്‍ത്താതെ പെയ്ത കനത്ത മഴയിലും തലസ്ഥാന നഗരത്തില്‍ വെളള്ളം കെട്ടിനില്‍ക്കാത്തതിനെ അഭിനന്ദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മുന്‍പ് ചെറിയൊരു മഴയുണ്ടായാല്‍ തന്നെ വലിയ വെളളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളായിരുന്ന തമ്പാനൂരും കിഴക്കേകോട്ടയിലും ഇത്തവണ വെളളക്കെട്ടുണ്ടായില്ല. സംസ്ഥാന സര്‍ക്കാരും നഗരസഭയും ആമയിഴഞ്ചാന്‍ തോടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് നഗരത്തെയും തമ്പാനൂരിനെയും ഇത്തവണ രക്ഷിച്ചതെന്നും ആനാവൂര്‍ നാഗപ്പന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
‘ഇത്രയേറെ മഴ തോരാതെ തകര്‍ത്ത് പെയ്തിട്ടും തിരുവനന്തപുരം നഗരത്തില്‍ തമ്പാനൂരും കിഴക്കേകോട്ടയിലും വെള്ളകെട്ടുണ്ടായില്ല. മുന്‍പ് ചെറിയൊരു മഴ ഉണ്ടായാല്‍ തന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായിരുന്നു ഇതെല്ലാം. ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാന സര്‍ക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടില്‍ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചത്. കൃത്യമായ ആസൂത്രണത്തോടെ വകുപ്പുകളുടെ ഏകോപനം നടത്തി ശുചികരണപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ തിരുവനന്തപുരം നഗരസഭയ്ക്ക് അഭിവാദ്യങ്ങള്‍’.
Post Your Comments