ഹൈദരാബാദ്: ഭീകര സംഘടനയായ ബൊക്കോ ഹറാമിനോടും ഐഎസിനോടും ആര്‍ എസ് എസിനോട് ഉപമിച്ച സല്‍മാന്‍ ഖുര്‍ഷിദിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി രംഗത്ത് വന്നു. രാജ്യത്ത് കോണ്‍ഗ്രസ് സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. രാജ്യത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അന്ന് ഇന്ത്യയില്‍ മതേതരത്വം ഇല്ലാതാകുമെന്ന് കിഷന്‍ റെഡ്ഡി അഭിപ്രായപ്പെട്ടു.
‘ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഉള്ളത് വരെ മാത്രമേ ഇവിടെ മതേതരത്വമുണ്ടാകുകയുള്ളു. അവര്‍ ന്യൂനപക്ഷമാകുന്ന ദിവസം പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ളതുപോലെ ഇവിടെയും മതേതരത്വം ഉണ്ടാകില്ല. രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും സഹോദരങ്ങളെ പോലെയാണ് ജീവിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുന്‍പ് മതത്തിന്റെ അടിസ്ഥാനത്തില്‍ സമാധാനം തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ഇപ്പോഴുള്ളത്’- കേന്ദ്രമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീയതയ്ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി രാജ്യത്ത് ജമ്മുവിലൊഴികെ കര്‍ഫ്യൂവോ ബോംബ് സ്‌ഫോടനങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. അയോദ്ധ്യ വിധിയെ പരാമര്‍ശിച്ചു കൊണ്ട് സല്‍മാന്‍ ഖുര്‍ഷിദ് രചിച്ച ‘സണ്‍റൈസ് ഓവര്‍ അയോദ്ധ്യ’ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്.
Post Your Comments