Latest NewsKeralaNews

പരാതിക്കാരെ കണ്ടത് യാദൃശ്ചികമായി: മോന്‍സന്‍ കേസില്‍ നിന്ന് സുധാകരനെ രക്ഷപെടുത്താന്‍ ശ്രമിച്ചില്ലെന്ന് എബിന്‍

കൊച്ചി: മോന്‍സണ്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വേണ്ടി ഒത്തുതീര്‍പ്പ് ശ്രമം നടത്തിയെന്ന പരാതിക്കാരുടെ ആരോപണത്തിന് കഴമ്പില്ലെന്ന വാദവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍. മോന്‍സണ്‍ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനു വേണ്ടി ഹോട്ടല്‍ മുറിയില്‍ എബിന്‍ കൂടിക്കാഴ്ച നടത്തിയ സംഭവം പുറത്ത് വന്നതോടെ പരാതിക്കാരെ കണ്ടത് ഒത്തുതീര്‍പ്പിനല്ലെന്ന് എബിന്‍ വ്യക്തമാക്കി. പരാതിക്കാരെ മുന്‍പരിചയമുണ്ടെന്നും യാദൃശ്ചികമായിട്ടാണ് കൂടിക്കാഴ്ച നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഒത്തുതീര്‍പ്പിന്റെ ആവശ്യം ഈ കേസിലില്ലെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികത കാണേണ്ടെന്നും എബിന്‍ പറഞ്ഞു.

Read Also : പലരും പുറത്തിറങ്ങുന്നില്ല: ജോജുവിന്റെ പ്രതികരണം മഹിളാ കോൺഗ്രസ് പ്രവർത്തകരെ മാനസികമായി തളർത്തിയെന്ന് ദീപ്തി മേരി

യൂത്ത് കോണ്‍ഗ്രസ് നേതാവായ എബിന്‍ പരാതിക്കാരുമായി രണ്ട് ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് നടന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എബിന്‍ പലവട്ടം ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷം നേരിട്ട് കാണണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ ഷമീര്‍ പറഞ്ഞു. സുധാകരനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നായിരുന്നു എബിന്റെ ആവശ്യമെന്നും ഷെമീര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button