കോവളം: ബൈക്ക് നിയന്ത്രണം വിട്ട് ബൈപാസിലെ മീഡിയനില്‍ ഇടിച്ച് യാത്രികരായ രണ്ടുപേര്‍ മരിച്ചു. പാലോട് പച്ച പാലുവള്ളിയില്‍ മോഹനചന്ദ്രന്റെ മകന് ആദര്‍ശ് (20), കല്ലറ പാങ്ങോട് റാസി മന്‍സിലില്‍ കുഞ്ഞാമീന്റെയും ഷീജയുടെയും മകന് മുഹമ്മദ് റാസി (20) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് പാച്ചല്ലൂര്‍ പനത്തുറ തോപ്പുംപടി ബൈപാസിലാണ് അപകടം. കോവളം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകവെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. തിരുവല്ലം പൊലീസ് ഇരുവരെയും ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദര്‍ശ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാസിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. അവസാന വര്‍ഷ പരീക്ഷ എഴുതുന്നതിനായി പ്രാവച്ചമ്പലത്തെ സെന്ററില്‍ എത്തിയതാണ് ഇവര്‍. തിരികെ വീട്ടിലേക്ക് പോകുമ്ബോള്‍ ആണ് അപകടം.
Post Your Comments