Latest NewsIndiaNews

ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭാര്യ മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

ഡെറാഡൂണ്‍: ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭാര്യ മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പിത്തേറഗഢിൽ നടന്ന സംഭവത്തിൽ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവിലാണ് യുവതി ക്രൂരമായി കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ 17ന് കുന്ദന്‍ ധാമി എന്ന യുവാവ് ടെറസില്‍ നിന്ന് വീണുമരിച്ചു എന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ യുവതിക്കെതിരെ പോലീസിൽ പരാതി നല്‍കി.

അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിക്ക് പീഡനം

യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവില്‍ കൊലപാതകം നടത്തുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ യുവതി പോലീസിനോട് സമ്മതിച്ചു. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ടെറസിലെത്തിച്ച യുവതി അവിടെ നിന്ന് മൃതദേഹം താഴേക്കിടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചാക്കും കണ്ടെടുത്ത പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button