‘മദ്യപിച്ച് മദോന്മത്തനായി ടി.എൻ പ്രതാപൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയ്‌ക്കെതിരെ ടി.എൻ പ്രതാപൻ എം.പി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുകയും അത് ഷെയർ ചെയ്യുകയും ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ വ്യക്തമാക്കി. ഇപ്പോഴിതാ, വിഷയത്തിൽ പ്രതാപനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ജഡ്ജ് എസ് സുദീപ്. ടി എൻ പ്രതാപൻ മദ്യപിച്ചു എങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്ന് ചോദിക്കുകയാണ് എസ്. സുദീപ്.
Also Read:പന്നികളെ വേട്ടയാടാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
‘മദ്യം നിരോധിക്കപ്പെട്ട ഒരു സാധനമൊന്നുമല്ല. അദ്ദേഹം വീഡിയോയിൽ അരുതാത്തതു ചെയ്യുന്നതു കാണാനോ പറയുന്നതു കേൾക്കാനോ കഴിയുകയില്ല. ഒരു സ്വകാര്യ സദസിലായിരുന്നു അദ്ദേഹം. മേശപ്പുറത്ത് മദ്യത്തിൻ്റെ ഗ്ലാസോ കുപ്പിയോ ഒന്നുമില്ല. അദ്ദേഹം മദ്യപിച്ചെങ്കിൽ അത് അദ്ദേഹത്തിൻ്റെ സ്വകാര്യതയാണ്. നിങ്ങളെയോ എന്നെയോ ബാധിക്കുന്നതല്ല. നമ്മുടെ പണം കൊണ്ടല്ല അദ്ദേഹം മദ്യപിച്ചത്. മദ്യപിച്ചോ അല്ലാതെയോ അദ്ദേഹം നമ്മുടെയാരുടെയും മെക്കിട്ടു കേറിയിട്ടുമില്ല’, സുദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
എസ്.സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ലാ കോളേജ് കാലത്തെ എല്ലാ മദ്യപാന സദസുകളും ഏറ്റവും നന്നായി ആസ്വദിച്ച ഒരു കെ എസ് യു ക്കാരൻ സഹപാഠി ഞങ്ങൾക്കുണ്ടായിരുന്നു. അവൻ കയറാത്ത ബാറുകളില്ല. മദ്യപാന സദസുകളിൽ അവനോളം ഉറക്കെ അട്ടഹസിച്ച മറ്റൊരാൾ ഉണ്ടായിരുന്നില്ല. ബാറിലെ ബില്ലുകളിൽ പാതിയും അവൻ കഴിച്ചതായിരുന്നു. പിറ്റേന്നു കോളേജിൽ എത്തുമ്പോഴും അവൻ്റെ കണ്ണുകൾ ചുവന്നു തന്നെയിരുന്നു. ഏറ്റവും ഉറക്കെപ്പാടിയതും അവൻ തന്നെ. ‘കുടിച്ചു കുന്തം മറിഞ്ഞു നടക്കുവാ’ പെൺകുട്ടികൾ അടക്കം പറഞ്ഞു. അപ്പോഴും അവൻ അട്ടഹസിച്ചു. പിന്നീട് അവൻ ഒന്നാന്തരം വക്കീലും മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുമായി. ‘ആശാൻ്റെ ഇന്നലത്തെ കെട്ടു വിട്ടിട്ടില്ല കേട്ടോ’ കോടതിയിൽ അവൻ്റെ ഇരുപ്പുകണ്ട് വക്കീലന്മാർ പറഞ്ഞു. ഇതൊക്കെ നേരിട്ടും അല്ലാതെയും കേട്ട ഞങ്ങൾ അടക്കിച്ചിരിച്ചു. ഞങ്ങളുടെ ലാ കോളേജ് ബാച്ചിന് നാളിതുവരെ സമ്പൂർണ്ണ മദ്യ സാക്ഷരത നേടാൻ കഴിയാത്തതിന് ഏക കാരണക്കാരൻ അവനാണെന്നു ഞങ്ങൾക്കു മാത്രമല്ലേ അറിയൂ! അവൻ അന്നും ഇന്നും നിറയെ കോളയും ജൂസും കഴിക്കുകയും ബീഫും ചിക്കനും കിലോക്കണക്കിനു തിന്നുകയും ബില്ലിനെ ഇരട്ടിയാക്കുകയും ചെയ്തുകൊണ്ടിരുന്നു.
പിമ്പിരിയായവരുടെ കോപ്രായങ്ങൾ കണ്ട് ഉറക്കെച്ചിരിച്ചു. ഞങ്ങൾക്കൊപ്പം പാടി. തോളിൽ കൈയ്യിട്ടും കെട്ടിപ്പിടിച്ചുമൊക്കെ അവൻ ഞങ്ങൾക്കൊപ്പം എന്നും നടന്നു. പലരെയും വീട്ടിലും ഹോസ്റ്റലിലും കൊണ്ടുചെന്നാക്കി. പിറ്റേന്ന് വീട്ടിൽ നിന്നു തൈരു കൊണ്ടുവന്നു കൊടുത്ത് ഹോസ്റ്റലേഴ്സിനെയൊക്കെ എഴുന്നേല്പിച്ചു. അവൻ ഒരിക്കലും ഒരു തുള്ളി പോലും കഴിച്ചിട്ടേയില്ലെന്നു പറഞ്ഞാൽ ഞങ്ങളല്ലാതെ ആരാണു വിശ്വസിക്കുക?
Also Read:മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി
ഇനി ടി എൻ പ്രതാപൻ മദ്യപിച്ചു എന്നു തന്നെ സങ്കല്പിക്കുക. എന്താണതിൽ തെറ്റ്? മദ്യം നിരോധിക്കപ്പെട്ട ഒരു സാധനമൊന്നുമല്ല. അദ്ദേഹം വീഡിയോയിൽ അരുതാത്തതു ചെയ്യുന്നതു കാണാനോ പറയുന്നതു കേൾക്കാനോ കഴിയുകയില്ല. ഒരു സ്വകാര്യ സദസിലായിരുന്നു അദ്ദേഹം. മേശപ്പുറത്ത് മദ്യത്തിൻ്റെ ഗ്ലാസോ കുപ്പിയോ ഒന്നുമില്ല. അദ്ദേഹം മദ്യപിച്ചെങ്കിൽ അത് അദ്ദേഹത്തിൻ്റെ സ്വകാര്യതയാണ്. നിങ്ങളെയോ എന്നെയോ ബാധിക്കുന്നതല്ല. നമ്മുടെ പണം കൊണ്ടല്ല അദ്ദേഹം മദ്യപിച്ചത്. മദ്യപിച്ചോ അല്ലാതെയോ അദ്ദേഹം നമ്മുടെയാരുടെയും മെക്കിട്ടു കേറിയിട്ടുമില്ല. സ്വകാര്യ സദസിലെ രംഗങ്ങൾ പകർത്തി പ്രചരിപ്പിച്ച ആ അഭ്യുദയകാമാക്ഷികളുടെ ഉദ്ദേശ്യമെന്തായിരിക്കും? മെട്രോയിൽ കിടന്നുറങ്ങിപ്പോയ ഒരാളെ പാമ്പായി ചിത്രീകരിച്ചു പ്രചരിപ്പിച്ചതൊക്കെ എത്ര പെട്ടെന്നാണ് മറന്നത്, അല്ലേ?
ജാമ്യം:
1. ഒന്നാം ഭാഗത്തെ ആ നിഷ്കളങ്കൻ ജഡ്ജി ഈ ലേഖകനല്ല.
2. ലേഖകൻ കോൺഗ്രസുകാരനല്ല.
3. സർവീസിലിരിക്കെ ഔദ്യോഗിക/സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴൊക്കെ മൈഗ്രയ്ൻ ഛർദ്ദിലുകൾ മുഴുവൻ വിഴുങ്ങുകയായിരുന്നു ഈ ലേഖകൻ്റെ പതിവ്. വഴിയിൽ ഛർദ്ദിച്ചാലോ?
“കുടിച്ചു കുന്തം മറിഞ്ഞ ജഡ്ജിയുടെ വീഡിയോ!”
Post Your Comments