കോഴിക്കോട്: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തു പീഡിപ്പിച്ച ഫ്രീക്കന്‍ റോമിയോ നാല് വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലാകുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോൺ കാളുകളിലൂടെയും ചതിക്കപ്പെട്ട പെൺകുട്ടികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നാലു വര്‍ഷം മുൻപ് നടന്ന ഈ കേസ് വീണ്ടും ചർച്ചയാകുന്നത്.
റോമിയോ എന്ന പേരിൽ വലയിലാക്കിയ യുവതിയെ ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പന്തീരങ്കാവ് കൊടല്‍നടക്കാവ് കോലിതൊടുക്ക ഹൗസില്‍ അമീറിനെയാണ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം കസബ പോലീസ് തമിഴ്നാട് സിക്കാലിയിലെ ഇറച്ചിക്കടയില്‍നിന്നു പിടികൂടിയത്.
Also Read:ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി പോളണ്ടും ഇംഗ്ലണ്ടും
നാല് വർഷങ്ങൾക്ക് മുൻപാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഫോണ്‍ വഴി പരസ്പരം പരിചയപ്പെട്ടതിനു പിന്നാലെ യുവതിയുമായി അടുപ്പത്തിലായ ഇയാള്‍ക്കു യുവതി നിരവധി ഫോട്ടോകള്‍ കൈമാറിയിരുന്നു. ഈ ഫോട്ടോകള്‍ ഭര്‍ത്താവിനടക്കം നല്കുമെന്നു പറഞ്ഞാണ് എറണാകുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചത്. ശല്യം സഹിക്കാതെ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പിടിയിലാകുമ്പോൾ പ്രതി തമിഴ്നാട് ഏര്‍വാടിയിലെ ചിക്കന്‍ സ്റ്റാളില്‍ ജോലിക്കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments