കോഴിക്കോട്: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ. പന്തീരാങ്കാവ് കൊടൽനടക്കാവ് കോലിതൊടുക്ക ഹൗസിൽ അമീറിനെയാണ് പൊലീസ് പിടികൂടിയത്.
2017-ലാണ് കേസിനാസ്പദ സംഭവം നടന്നത്. പരിചയപ്പെട്ടതിനു പിന്നാലെ ഇയാൾക്ക് യുവതി നിരവധി ഫോട്ടോകൾ കൈമാറിയിരുന്നു. ഈ ഫോട്ടോകൾ ഭർത്താവിനടക്കം നൽകുമെന്ന് പറഞ്ഞാണ് എറണാകുളം സ്വദേശിനിയായ യുവതിയെ ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ അഡീഷനൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വാറൻറ് നിലവിലുണ്ടായിരുന്നു.
Read Also : പതിനാലുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തമിഴ്നാട് ഏർവാടിയിലെ ചിക്കൻസ്റ്റാളിൽ ജോലിചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പൊലീസ് സംഘം അവിടെയെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മറ്റു ചില സ്റ്റേഷനുകളിൽ വേറെയും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
കസബ എ.എസ്.ഐ ജയന്ത്, സി.പി.ഒ ബനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട് സിക്കാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments