Latest NewsNewsInternationalGulfQatar

കോവിഡ് അപകട സാധ്യത രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ: തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ

ദോഹ: കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ. നവംബർ 19 മുതൽ പട്ടിക പ്രാബല്യത്തിൽ വരും. രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീൻ, റെഡ്, എക്സെപ്ഷനൽ റെഡ് എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗ്രീൻ ലിസ്റ്റിൽ 181 രാജ്യങ്ങളെയും റെഡ് ലിസ്റ്റിൽ 21 രാജ്യങ്ങളെയും എക്സെപ്ഷനൽ റെഡ് ലിസ്റ്റിൽ 10 രാജ്യങ്ങളെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഖത്തർ അംഗീകൃത കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സന്ദർശകർക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ.

Read Also: നടി പറഞ്ഞത്​ തെറ്റ്, സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്‌ നിഷേധാത്മക പരാമര്‍ശം നടത്താന്‍ അവകാശമില്ല: ചന്ദ്രകാന്ത് പാട്ടീൽ

എക്സെപ്ഷനൽ റെഡ് ലിസ്റ്റിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തുന്ന സന്ദർശകർക്കും ഖത്തർ പ്രവാസികൾക്കുമെല്ലാം 2 ദിവസം ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഭാഗികമായി വാക്സിനെടുത്ത ഖത്തർ പ്രവാസികൾക്ക് 7 ദിവസമാണ് ഹോട്ടൽ ക്വാറന്റെയ്ൻ. അതേസമയം യുഎഇയെ ഖത്തർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. യുഎഇയിൽ നിന്നുള്ള സന്ദർശകർ ദോഹയിലെത്തി 2 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദ്ദേശം. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ യുഎഇയിൽ നിന്നെത്തുന്ന ഖത്തരി പൗരന്മാർ, ജിസിസി പൗരന്മാർ, ഖത്തറിലെ പ്രവാസി താമസക്കാർ എന്നിവർക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമല്ല. ഇവർക്ക് ഖത്തറിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമാണ്.

Read Also: റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി: രണ്ട് ദിവസം വീട്ടുകാർ കഴിച്ചത് ഈ അരി കൊണ്ടുണ്ടാക്കിയ ചോറ്

shortlink

Related Articles

Post Your Comments

Related Articles


Back to top button