വടകര: മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ അറസ്റ്റിൽ. മണിയൂർ മന്തരത്തൂരിലെ 28കാരി, കാമുകൻ തിരുവനന്തപുരം മുളമൂട് സ്വദേശി എം.എസ് ഹൗസിൽ മഹേഷ് എന്നിവരാണ് പിടിയിലായത്.
യുവതിയെ വിവാഹം കഴിപ്പിച്ചു അയച്ചിരിക്കുന്നത് തിരുവനന്തപുരത്തേക്കാണ്. ഇവർക്ക് ആറും,ഒൻപതും വയസുള്ള രണ്ട് പെൺമക്കളുണ്ട്. ജിമ്മിൽ പരിശീലകനായ മഹേഷ് യുവതിയുടെ വീടിനു സമീപമാണ് താമസിച്ചിരുന്നത്. മഹേഷിന് ഭാര്യയും മാനസിക വൈകല്യമുള്ള ഒരു കുട്ടിയുമുണ്ട്.
അച്ഛാച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി നാട്ടിലെത്തിയ യുവതിയെ ഈ മാസം ആറിന് ബൈക്കുമായെത്തി മഹേഷ് കൂട്ടികൊണ്ടുപോവുകയായിരുന്നു. കർണാടകയിൽ ഇവർ ഒളിച്ചുതാമസിക്കുകയായിരുന്നു. പൊലിസ് എത്തിയതോടെ കോയമ്പത്തൂരിലേക്ക് കടന്നു. ഒടുവിൽ വെള്ളിയാഴ്ച നെന്മാറയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ്‌ചെയ്തത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Post Your Comments