ആംസറ്റര്‍ഡാം: കൊവിഡിന് അവസാനമില്ല. നെതര്‍ലാന്‍ഡില്‍ വൈറസ് വീണ്ടും അതിവേഗം പടരുന്നു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് മൂന്നാഴ്ചത്തേക്ക് നെതര്‍ലന്‍ഡ്സില്‍ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകളും കടകളും ബാറുകളും രാത്രി എട്ട് മണിക്ക് അടയ്ക്കാനും സാമൂഹിക അകലം തിരിച്ചുകൊണ്ടുവരാനുമാണ് പുതിയ തീരുമാനം. ഇന്നലെ മാത്രം 16000 പേരാണ് രാജ്യത്ത് രോഗബാധിതരായത്. എന്നാല്‍, കൊവിഡ് അതിരൂക്ഷമായിരുന്ന സാഹചര്യത്തില്‍ പോലും പ്രതിദിനരോഗികളുടെ എണ്ണം പതിമൂവായിരമായിരുന്നു.
Read Also : കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല: ഖത്തറിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ
നിലവിലെ ഈ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നെതര്‍ലന്‍ഡ്സ്- നോര്‍വേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടെന്നും തീരുമാനിച്ചു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ ജനം തെരുവിലിറങ്ങി. പടക്കം പൊട്ടിച്ചും പൊലീസിന് നേരെ ആക്രമണമഴിച്ചുവിട്ടുമാണ് അവര്‍ പ്രതികരിച്ചത്. ജനസംഖ്യയുടെ 82% പേരും വാക്സിനെടുത്ത രാജ്യമാണ് നെതര്‍ലാന്‍ഡ്.
Post Your Comments