Latest NewsNewsInternationalGulfQatar

കുടുംബ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാനുള്ള മിനിമം ശമ്പളം 5000 റിയാൽ ആക്കിയതായി ഖത്തർ

ദോഹ: പ്രവാസികൾ കുടുംബവിസയ്ക്കായി അപേക്ഷിക്കണമെങ്കിൽ മിനിമം ശമ്പളം 5,000 റിയാൽ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി ഖത്തർ. രക്ഷിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ ബന്ധുക്കൾ തുടങ്ങി മറ്റ് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സന്ദർശക വിസയിൽ കൊണ്ടു വരണമെങ്കിൽ മിനിമം ശമ്പളം 10,000 റിയാൽ ആയിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല: ഖത്തറിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ

ഏകീകൃത സർവീസ് വകുപ്പിന്റെയും (യുഎസ്ഡി) ഹ്യൂമാനിറ്റേറിയൻ സർവീസ് ഓഫിസിന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പ്, നടത്തിയ വെർച്വൽ ബോധവൽക്കരണ സെമിനാറിലാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്ഡി സർവീസ് ഓഫിസ് വകുപ്പ് മേധാവി ലഫ.കേണൽ ഡോ.സാദ് ഔവെയ്ദ അൽ അഹ്ബാബിയാണ് കുടുംബ സന്ദർശക വീസകൾക്കുള്ള മാനദണ്ഡങ്ങളും ആവശ്യമായ രേഖകളും സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമാക്കിയത്. കുടുംബ സന്ദർശക വിസയ്ക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ് 2 വിലൂടെ അപേക്ഷ നൽകാം.

സന്ദർശക വിസയ്ക്കുള്ള അപേക്ഷ, തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ ലെറ്റർ, കമ്പനി കാർഡിന്റെ പകർപ്പ്, സന്ദർശകരുടെ പാസ്‌പോർട്ട് പകർപ്പുകൾ, അപേക്ഷകന്റെ ഖത്തർ ഐഡി പകർപ്പ്, ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ്, ഹെൽത്ത് ഇൻഷുറൻസ്, ബന്ധം തെളിയിക്കുന്ന രേഖ (ഭാര്യയാണെങ്കിൽ സാക്ഷ്യപ്പെടുത്തിയ അംഗീകൃത വിവാഹ സർട്ടിഫിക്കറ്റ്, കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ്), തൊഴിൽ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ തുടങ്ങിയ രേഖകളാണ് ഭാര്യയ്ക്കും മക്കൾക്കുമുള്ള സന്ദർശക വിസയ്ക്ക് ആവശ്യമുള്ളത്.

Read Also: ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button