PalakkadLatest NewsKeralaNattuvarthaNews

അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിക്ക് പീഡനം

കൊച്ചി: പാലക്കാട് അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് തായ് കുലസംഘവും ആദിവാസി ആക്ഷൻ കൗൺസിലും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

അട്ടപ്പാടി അഗളി സ്വദേശിനിയും വിധവയുമായ 36 വയസുകാരിയായ യുവതിയെയും ഇവരുടെ 17 വയസുള്ള മകളെയും ഷൈൻ ചാക്കോ എന്നയാൾ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ കുട്ടികളെ സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി ഇയാൾ കഴിഞ്ഞ മൂന്നുവർഷമായി കുടുംബത്തിൽ കയറിക്കൂടിയെന്ന് പരാതിയിൽ പറയുന്നു. ആദിവാസി വിധവയെ ഇയാൾ ചൂഷണം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

കോഴിക്കോട് വിവാഹവീട്ടിൽ വിളമ്പിയ കോഴിയിറച്ചിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: ഒരാൾ മരിച്ചു

യുവതിയ്ക്ക് അഗളി വില്ലേജിൽ 1.72 ഏക്കർ ഭൂമി പാരമ്പര്യമായിട്ടുണ്ട്. ഇവരുടെ ഭർത്താവിന്‍റെ പിതാവിന്‍റെ പേരിലാണ് ഭൂമി. അതിൽ നിന്ന് അഞ്ച് സെൻറ് അഞ്ചുവർഷത്തേക്ക് ഇവർ മറ്റൊരു സ്ത്രീക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഈ ഭൂമി കയ്യേറി ഷൈൻ ചാക്കോ നിയമവിരുദ്ധമായി വാഹനങ്ങളുടെ സർവീസ് സ്റ്റേഷൻ തുടങ്ങിയെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button