Latest NewsKeralaNews

റേഷൻ കാർഡിലെ പിശക് തിരുത്താം: തെളിമ പദ്ധതി നവംബർ 15 ന് ആരംഭിക്കും

തിരുവനന്തപുരം: റേഷൻ കാർഡിലെ പിശകുകൾ തിരുത്താനും പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുമായുള്ള ‘തെളിമ’ പദ്ധതിക്കു നവംബർ 15നു തുടക്കമാകും. ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മുഴുവൻ റേഷൻ ഗുണഭോക്താക്കളുടേയും ആധാർ വിവരങ്ങൾ റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നിനു പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read Also: സ്വകാര്യ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സീരിയൽ നടിയും കാമുകനും പോലീസ് പിടിയിൽ

2017-ലെ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ വന്ന പിശകുകൾ തിരുത്തുന്നതിനായാണ് ‘തെളിമ’ പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളുടെ പേര്, വയസ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകൾ, എൽ.പി.ജി, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, ഏറ്റവും പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഡിസംബർ 15 വരെയാണ് ക്യാംപെയിൻ. എല്ലാ വർഷവും നവംബർ 15 മുതൽ ഒരു മാസക്കാലം ഈ ക്യാംപെയിൻ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2022 ഏപ്രിൽ മാസത്തോടെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കുമെന്നും മന്ത്രി അറിയിച്ചു. സ്മാർട്ട് കാർഡിലേക്കു പോകുമ്പോൾ കാർഡിലെ വിവരങ്ങൾ പൂർണമായും ശരിയാണെന്ന് ഉറപ്പു വരുത്താനും ‘തെളിമ’ പദ്ധതിയിലൂടെ സാധിക്കും. റേഷൻ കാർഡുകൾ ശുദ്ധീകരിക്കുക എന്നതിന്റെ ആവശ്യകത കാർഡ് ഉടമകളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. റേഷൻ കാർഡുകളുടെ പരിവർത്തനം, കാർഡിലെ വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: പാകിസ്ഥാനെതിരായ ഓസീസ് വിജയം ആഘോഷിച്ച് യുവതി: നഗ്നഫോട്ടോയും കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button