ആലപ്പുഴ: മദ്രസ പഠനത്തിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. രാവിലെ 8.30 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തരുതെന്നും, ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം എല്ലാ പ്രഥമാധ്യാപകര്‍ക്കും നല്‍കണമെന്നും ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
സമസ്തയുടെ നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് അനുസരിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നതാണ് വിമർശനങ്ങൾ ശക്തമാകാൻ കാരണം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നിന്നാണ് ഈ നിര്‍ദ്ദേശം അധ്യാപകരിലേക്ക് എത്തിയിരിക്കുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.
അതേസമയം, മുടങ്ങിപ്പോയ ക്ലാസുകളിൽ നിന്നും മറ്റും കേരളത്തിലെ വിദ്യാഭ്യാസ രംഗം തിരിച്ചു കയറുമ്പോഴാണ് ഇത്തരത്തിലുള്ള അനാവശ്യമായ നടപടികൾ അധികാരികൾ തന്നെ സ്വീകരിക്കുന്നത്, ഇത് തിരുത്തപ്പെടേണ്ടതാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വിഷയത്തിൽ പ്രതികരിക്കുന്നു.
Post Your Comments