മുംബൈ: സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റ് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലാണ് സംഭവം. ഏറ്റമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും 26 ഭീകരരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായും പലരെയും തിരിച്ചറിയാനുണ്ടെന്നും സൈന്യം അറിയിച്ചു. അതേസമയം, ഏറ്റമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read Also : മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കാമുകനും കാമുകിയും പൊലിസ് പിടിയിൽ
മുംബൈയില്‍ നിന്നും 900 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗഡ്ചിറോലി ജില്ലയിലെ കോട്ട്ഗുല്-ഗ്യാരബട്ടി വനമേഖലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. രാവിലെ 6.30ഓടെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ തുടര്‍ന്നിരുന്നു. പരിശോധനയ്ക്ക് ഇറങ്ങിയ പോലീസിന് നേരെ വെടിവെയ്പ്പ് നടന്നതോടെ സംഘര്‍ഷം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്നും വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്.
Post Your Comments