കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥി ക്രൂര റാഗിംഗിനിരയായതായി പരാതി. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലാണ് റാഗിംഗ് നടന്നിരിക്കുന്നത്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഷഹസാദ് മുബാറക്കാണ് ക്രൂരമായ റാഗിംഗിന് ഇരയായത്. 12 ഓളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും റാഗിംഗിന് ഇരയാക്കിയുമെന്നാണ് പരാതി. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Also : ഭീരുത്വമായ ആക്രമണം: മണിപ്പൂർ ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്
വിദ്യാര്‍ത്ഥി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. മൂന്നാം വര്‍ഷ സ്റ്റാറ്റിറ്റിക്സ് വിദ്യാര്‍ത്ഥി മുഹമ്മദ് നിദാനെയാണ് കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിലുളളത്. കഴിഞ്ഞ ആഴ്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ആറ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒരു റാഗിംഗ് പരാതി കൂടി ഉയര്‍ന്നത്.
Post Your Comments