KeralaLatest NewsNews

മൈലാഞ്ചിയിടൽ മത്സരം, ഒപ്പന, ദഫ്മുട്ട്: ഏരിയാ സമ്മേളനം കളറാക്കാൻ സിപിഎം, പി ജയരാജൻ ഉദ്ഘാടനം

എടക്കാട്: 23ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി ബ്രാഞ്ച്‌, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലയിൽ സിപിഐ എം ഏരിയാ സമ്മേളനങ്ങളിലേക്ക്‌ കടന്നിരിക്കുകയാണ്. 28നകം 18 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാകും. മാർച്ചിൽ എറണാകുളത്താണ് സംസ്ഥാന സമ്മേളനം, പാർട്ടി കോൺഗ്രസ് ഏപ്രിലിൽ കണ്ണൂരിൽ നടത്താനാണ് തീരുമാനം. സിപിഎം എടക്കാട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത കലാപരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുന്നത്.

മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മെഗാ ഒപ്പന, ദഫ്മുട്ട്, ഗാനമേള, ഡാൻസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ മാസം 16ന് പാച്ചാക്കര ചിൽഡ്രൻസ് പാർക്കിൽ വെച്ചാണ് മത്സരം. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്യുക.

Also Read:ദമ്പതികൾക്കു നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; വാഹനവും സ്വര്‍ണവും പണവും കവര്‍ന്നു

മട്ടന്നൂർ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും കണ്ണൂർ സമ്മേളനം ജില്ലാ സെക്രട്ടറി എം വി ജയരാജനും പെരിങ്ങോം സമ്മേളനം പി ജയരാജനും ശ്രീകണ്‌പുരം എ എൻ ഷംസീറും ഉദ്‌ഘാടനം ചെയ്യും. കൂത്തുപറമ്പ്‌ സമ്മേളനം 16, 17 തീയതികളിലാണ്‌. എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യും. 17, 18 തീയതികളിൽ നടക്കുന്ന തലശേരി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. പിണറായി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയനും എടക്കാട്‌ സമ്മേളനം എം വി ജയരാജനും ഉദ്‌ഘാടനം ചെയ്യും. ഓൺലൈനായി പൊതുസമ്മേളനവുമുണ്ടാകും. ഡിസംബർ 10 മുതൽ 12 വരെ മാടായി റൂറൽ ബാങ്ക്‌ ഹാളിലാണ്‌ ജില്ലാ സമ്മേളനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button