ThrissurNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു മരിച്ചു : ആശുപത്രിക്കെതിരെ പരാതി

ആ​ശു​പ​ത്രി​യി​ൽ കുട്ടി മരിച്ചത് ഡോ​ക്​​ട​റു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന്​ കാ​ട്ടി ചേ​ർ​പ്പ് പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി

ചേ​ർ​പ്പ്: ചേ​ർ​പ്പി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു മരിച്ചതായി പരാതി. ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ർ​ക്ക​നാ​ട് വി​ജ​യന്റെ ഭാ​ര്യ സൗ​മ്യ​യു​ടെ ഗ​ർ​ഭ​സ്ഥ ശി​ശു ആണ് മരിച്ചത്. ആ​ശു​പ​ത്രി​യി​ൽ കുട്ടി മരിച്ചത് ഡോ​ക്​​ട​റു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന്​ കാ​ട്ടി ചേ​ർ​പ്പ് പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.15 മു​ത​ൽ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന് ച​ല​നം അ​നു​ഭ​വ​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡോ​ക്​​ട​റെ അ​റി​യി​ച്ചു. എന്നാൽ ലേ​ബ​ർ റൂ​മി​ലേ​ക്ക് പോ​കാ​നാ​ണ്​ ഡോ​ക്​​ട​ർ പ​റ​ഞ്ഞ​ത്. ലേ​ബ​ർ റൂ​മി​ലു​ണ്ടാ​യി​രു​ന്ന​വ​ർ തി​രി​ച്ച് ഡോ​ക്​​ട​റു​ടെ അ​ടു​ത്തേ​ക്കു ​ത​ന്നെ അ​യ​ച്ചു​വെ​ന്നും​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ണ്ടും ലേ​ബ​ർ റൂ​മി​ൽ ചെ​ന്ന​പ്പോ​ൾ ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ചാ​യ ക​ഴി​ച്ച് അ​വി​ടെ​ത്ത​ന്നെ കു​റ​ച്ച് നേ​രം ന​ട​ന്നാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞ​ത്രെ.

Read Also: രോഗികൾക്ക് ഏത് ചികിത്സ വേണമെങ്കിലും റെഡി, 10-ാം ത​രം വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത മാത്രമുള്ള വ്യാജ ഡോക്ടർ അറസ്റ്റിൽ

തുടർന്ന് രാ​ത്രി 8.30-ന് ​പൊ​ടു​ന്ന​നെ ശ​സ്​​ത്ര​ക്രി​യ വേ​ണ​മെ​ന്ന്​ പ​റ​ഞ്ഞ്​ തി​യ​റ്റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ഒ​മ്പ​തോ​ടെ കു​ട്ടി മ​രി​ച്ച​താ​യി അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. താ​ൻ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്​ വ​രെ കു​ട്ടി​ക്ക് ഹൃ​ദ​യ​മി​ടി​പ്പ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും 8.30-ഓ​ടെ ഹൃ​ദ​യ​മി​ടി​പ്പ് കു​റ​യു​ന്നു​വെ​ന്ന വി​വ​രം കി​ട്ടി​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ശ​സ്​​​ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു​വെ​ന്നും ഡോ​ക്​​ട​ർ പ​റ​യു​ന്നു.

ജ​ലാം​ശം കു​റ​വാ​യ​താ​കാം മ​ര​ണ കാ​ര​ണ​മെ​ന്നാണ് ഡോക്ടർ പ​റയുന്നത്. അതേസമയം 10 ദി​വ​സം മു​മ്പ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ന്തെ​ങ്കി​ലും പ്ര​ശ്​​ന​മു​ള്ള​താ​യി ഡോക്ടർ പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button