KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് നാല് വയസുകാരിയെ എട്ട് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു: പോക്സോ ചുമത്തി പോലീസ്

എട്ട് വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുമെന്ന് പോലീസ്

കോഴിക്കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ട് വയസ്സുകാരനെതിരെ പോലീസ് കേസ്. കേസിൽ പിടിയിലായ എട്ട് വയസുകാരനെതിരെ എലത്തൂർ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. സംഭവത്തിൽ പ്രതിയായ എട്ട് വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

പീഡനത്തെ തുടർന്ന് പെൺകുട്ടിയ്‌ക്ക് രക്തസ്രാവം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ എട്ട് വയസ്സുകാരനാണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇതേതുടർന്ന് നാല് വയസുകാരിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button