KollamNattuvarthaLatest NewsKeralaNews

പതിനാലുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഐവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ഓയൂർ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെളിനല്ലൂർ സ്വദേശി മുളയറച്ചാൽ കൊക്കാട് മുണ്ടയ്ക്കൽ വീട്ടിൽ ബിനു തോമസിന്‍റെയും ജൂലിയുടെയും മകൻ ഐവിൻ ബിജു (14) ആണ് ആത്മഹത്യ ചെയ്തത് .

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഐവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്​. സി. ബി.എസ്.ഇ. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഐവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൂയപ്പള്ളി പൊലീസ്​ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്​​റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

Read Also : ‘പ്രശസ്തരായവർ നേരിടുന്ന പ്രശ്നമാണ് സൈബർ ആക്രമണം, എനിക്ക് നേരെയും ഉണ്ട്’: അഹാന കൃഷ്ണ

വ്യത്യസ്ത സാഹചര്യത്തിൽ വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ചു.കൊടുങ്ങല്ലൂര്‍ സ്വദേശി പ്ര​സാ​ദിന്റെ മ​ക​ന്‍ വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്. വി​ഷ്ണു​വിന്റെ സു​ഹൃ​ത്തും അ​യ​ല്‍​വാ​സി​യു​മാ​യ വി​ദ്യാ​ര്‍​ഥി ബു​ധ​നാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു. ഈ വിഷമത്തിൽ വിഷ്ണു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഇതിനെ തുടർന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചികിത്സയിലായിരുന്ന യുവാവിനെ ഇന്നലെ മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. വിഷ്ണുവിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന അച്ഛനെ ജ്യൂ​സി​നാ​യി പു​റ​ത്തേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം വാ​തി​ല​ട​ച്ച്‌ ബെ​ഡ് ഷീ​റ്റ്​ കൊ​ണ്ട് ഹു​ക്കി​ല്‍ തൂ​ങ്ങു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button