WayanadLatest NewsKeralaNews

വയനാട്ടിൽ ചന്ദന വേട്ട : 100 കിലോ ചന്ദനം പിടികൂടി

വെള്ളിയാഴ്ച രാത്രി വനപാലകർ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്

വയനാട്: വയനാട് ചുണ്ടയില്‍ നടന്ന ചന്ദന വേട്ടയിൽ നൂറു കിലോയോളം ചന്ദനം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട മൂന്നു പേരെയും പിടികൂടി. ഇവർക്കൊപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാത്രി വനപാലകർ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്. പിടിയിലായവരിൽ രണ്ടു പേർ മലപ്പുറം സ്വദേശികളും മറ്റൊരാൾ ചുണ്ടേൽ സ്വദേശിയുമാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read Also : ദമ്പതികൾക്കു നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; വാഹനവും സ്വര്‍ണവും പണവും കവര്‍ന്നു

മേപ്പാടി റെയ്ഞ്ച് ഓഫീസറും സംഘവുമാണ് പട്രോളിങിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ട സംഘത്തെ പിടികൂടിയത്. മറ്റൊരാള്‍ ഇതിനിടെ രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button