കണ്ണിന്റെ ആരോഗ്യം നിലനിറുത്താനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിലൊന്നാണ് ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ കഴിക്കുക എന്നത്. ല്യൂട്ടിന്‍, സിയാക്സാന്തിന്‍, ബീറ്റാ കരോട്ടിന്‍, സിങ്ക്, വിറ്റാമിന്‍ എ, സി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാണ് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന പ്രധാന പോഷകങ്ങൾ.
ക്യാരറ്റ് കാഴ്ച മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും മികച്ചതാണ്. ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നീ രണ്ട് ആന്റി ഓക്സിഡന്റുകള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍, സിങ്ക് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം ആണ്.
Read Also: തയ്യാറാക്കാം പോഷകസമ്പുഷ്ടമായ ഓട്സ് ഉപ്പ്മാവ്
ദിവസേന മുട്ട കഴിക്കുന്നത് പ്രായാധിക്യം മൂലമുണ്ടാകുന്ന തിമിരം പോലെയുള്ള അസുഖങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയ സിട്രസ് ഫ്രൂട്ട്സ് മങ്ങിയ കാഴ്ചയ്ക്ക് പരിഹാരമാണ്. കൂടാതെ മത്സ്യം, തൈര്, ബദാം, വാള്‍നട്ട്, ചിയ വിത്ത്, കേല്‍, സ്പിനാച്ച്, ബ്ലൂബെറി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കാഴചശക്തി വർദ്ധിപ്പിക്കും.
Post Your Comments