കാബൂൾ: മുൻ അഫ്ഗാൻ വ്യോമസേനാ പൈലറ്റുമാരെ രാജ്യത്തേക്ക് ക്ഷണിച്ച് താലിബാൻ. ഇവരെ ആരും ഒന്നും ചെയ്യില്ലെന്നും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും താലിബാൻ അറിയിച്ചു. ഇവരുടെ സേവനം രാജ്യത്തിന് ആവശ്യമുണ്ടെന്നും താലിബാൻ പറഞ്ഞു.
Also Read:ഖത്തറിൽ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിൽ മരണങ്ങളില്ല
ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങൾ അയൽ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇപ്പോഴും രാജ്യത്ത് അവശേഷിക്കുന്ന സൈനികരെ താലിബാൻ പിന്തുടർന്ന് കൊലപ്പെടുത്തുന്നതായാണ് വിവരം. അമേരിക്കൻ സൈന്യത്തിനും നാറ്റോ സൈന്യത്തിനുമൊപ്പം നിന്നവരെയാണ് താലിബാൻ ലക്ഷ്യമിടുന്നത്.
അമേരിക്കയിൽ പരിശീലനം നേടിയ അഫ്ഗാൻ വൈമാനികരും മറ്റ് ഉദ്യോഗസ്ഥരും യു എ ഇയിൽ അഭയം തേടിയതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാൻ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയത് എന്നാണ് വിവരം. ഈ അഫ്ഗാൻ വൈമാനികർ താജിക്കിസ്ഥാനിൽ ദുരിത ജീവിതം നയിച്ച് വരികയായിരുന്നു എന്നും റിപ്പോർട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ വൈമാനികർ ഏതാണ്ട് ഇരുപത്തിയഞ്ച് ശതമാനം അഫ്ഗാൻ വ്യോമസേനാ വിമാനങ്ങളും താജിക്കിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും എത്തിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments