Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ വേദിയിൽ ജോർദ്ദാൻ പ്രധാനമന്ത്രിയെ സ്വീകരിച്ച് ശൈഖ് സെയ്ഫ്

ദുബായ്: ജോർദാൻ പ്രധാനമന്ത്രി ഡോ ബിഷർ അൽ ഖസാവ്‌നെയുമായി കൂടിക്കാഴ്ച നടത്തി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ. ദുബായ് എക്‌സ്‌പോ വേദിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. യുഎഇയും ജോർദാനും തമ്മിലുള്ള സുദൃഢമായ ബന്ധവും പരസ്പര വികസന അഭിലാഷങ്ങൾ കൈവരിക്കുന്നതിന് വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗത്തിൽ വിലയിരുത്തി.

Read Also: സാരി വേണമെന്നില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടരുത്: ഉന്നത വിദ്യാഭ്യാസ വകുപ്പ്

എക്‌സ്‌പോ ഹയർ കമ്മിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും യോഗത്തിലുണ്ടായിരുന്നു. കൂടാതെ നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ജോർദാൻ പ്രധാനമന്ത്രിയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ശൈഖ് സെയ്ഫാണ് സ്വാഗതം ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെ അദ്ദേഹം ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ പുതിയ നൂതനവും ആകർഷകവുമായ കാഴ്ചപ്പാട് പ്രദർശിപ്പിക്കുന്ന പവലിയനാണ് ജോർദാൻ ദുബായ് എക്‌സ്‌പോയിൽ ഒരുക്കിയിരിക്കുന്നത്.

Read Also: കെഎസ്ആർടിസി യാത്രക്കാർ മൊബൈല്‍ ലൗഡ് സ്പീക്കറിലിട്ട് വീഡിയോ കാണുകയോ,പാട്ടു കേള്‍ക്കുകയോ ചെയ്യരുത്; ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button