ഹരിയാന: ഗുഡ്ഗാവില്‍ മുസ്ലീം മതവിശ്വാസികള്‍ പൊതു സ്ഥലത്ത് നിസ്കരിക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തി വന്നിരുന്ന പ്രതിഷേധം വീണ്ടും രൂക്ഷമായി. സ്ഥലത്ത് മുസ്ലീം മതവിശ്വാസികള്‍ നിസ്കരിക്കാനെത്തുന്ന ഗ്രൗണ്ടിൽ പ്രദേശവാസികള്‍ വോളിബാള്‍ കോര്‍ട്ട് കെട്ടി പ്രതിഷേധിച്ചു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗ്രൗണ്ടില്‍ നിസ്കരിക്കുന്നില്ലെന്ന് നിസ്കരിക്കാനെത്തിയവർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തിൽ നിസ്കാരത്തിന് ഗ്രൗണ്ടില്‍ എത്തിയവർക്ക് പ്രദേശവാസികള്‍ വിലക്കുക്കേർപ്പെടുത്തുകയായിരുന്നു. ഗ്രൗണ്ടില്‍ വോളിബാള്‍ കോര്‍ട്ട് ഉണ്ടാക്കാന്‍ പോകുകയാണെന്ന് പ്രതിഷേധവുമായി എത്തിയവര്‍ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊതുസ്ഥലത്തെ നിസ്കാരത്തെച്ചൊല്ലി മുമ്പും ഇവിടെ സംഘര്‍ഷം ഉടലെടുത്തിരുന്നു.
ഗുഡ്ഗാവിലെ മറ്റ് നിരവധി തുറന്ന പ്രദേശങ്ങളില്‍ പതിവായി നിസ്കാരം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്വകാര്യ സ്ഥലങ്ങളായതിനാല്‍ പ്രതിഷേധങ്ങള്‍ കുറവാണ്. എന്നാൽ പൊതു സ്ഥലങ്ങളില്‍ നിസ്കരിക്കുന്നതിനെ ചൊല്ലി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
Post Your Comments