NattuvarthaLatest NewsKeralaNews

സാരി വേണമെന്നില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടരുത്: ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണത്തില്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കാലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും നിര്‍ബന്ധങ്ങളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അദ്ധ്യാപികമാര്‍ സാരി ധരിച്ച്‌ ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവിലില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ വ്യക്തമാക്കി.

Also Read:കോൺഗ്രസിന് ക്ഷീണം, കാരണം ബിജെപി: രാഹുൽ ഗാന്ധി

‘അധ്യാപകരുടെ ഡ്രസ്സ് കോഡ് സംബന്ധിച്ച്‌ കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അദ്ധ്യാപകര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍, തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അദ്ധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്’, വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button