KannurLatest NewsKeralaNattuvarthaNews

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാണാതായ പ്രവാസിയെ റിസോർട്ടിൽ കണ്ടെത്തി

സജുവിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ കുടിയാന്‍മല എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കണ്ടെത്തിയത്

ശ്രീകണ്ഠപുരം : ഗള്‍ഫില്‍ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയശേഷം കാണാതായ പ്രവാസിയെ കണ്ടെത്തി. ഏരുവേശി സ്വദേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) ബത്തേരിയിലെ റിസോര്‍ട്ടില്‍ കണ്ടെത്തിയത്.

സജുവിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ കുടിയാന്‍മല എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ എട്ടിന് രാത്രി ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ സജു മാത്യുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

Read Also : ജലനിരപ്പ് 2398.32 അടിയായി ഉയർന്നു : ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറയില്‍ ഇയാള്‍ പുറത്തുവന്ന് ഒരു കാറില്‍ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. ഈ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഈ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മേപ്പാടി സ്വദേശിനിയാണ് ആര്‍.സി ഉടമയെന്ന് കണ്ടെത്തി.

മേപ്പാടി സ്വദേശിനിയുടെ മകനില്‍ നിന്ന് ശരത്ത് എന്നയാള്‍ കാര്‍ ഓടിക്കാന്‍ വാങ്ങിയിരുന്നു. സജുമാത്യുവിന്‍റെ സുഹൃത്താണ് ശരത്ത്. ശരത്ത് ഓടിച്ച ഈ കാറിലാണ് സജു ബത്തേരിയിലെത്തിയത്. തുടർന്ന് അവിടെ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.

അന്വേഷിച്ചെത്തിയ പൊലീസിനോട് വീട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് ഇയാള്‍ പറഞ്ഞു. എങ്കിലും പരാതിയും കേസുമുള്ളതിനാൽ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button