പുലർച്ചെയുള്ള ബാങ്ക് വിളി രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂർ. പുലർച്ചെ ലൗഡ് സ്പീക്കറിലൂടെയുള്ള ശബ്ദം ജനങ്ങളുടെ ഉറക്കവും സന്ന്യാസിമാരുടെ സാധനയും ഒപ്പം രോഗികളായ ആളുകൾക്ക് രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നുവെന്ന് പ്രഗ്യാസിങ് പറഞ്ഞു.
‘ഒരു വിഭാഗം ആളുകൾ ബലം പ്രയോഗിച്ച് ലൗഡ് സ്പീക്കർ ഉപയോഗിക്കുകയാണ്, പക്ഷെ അവർ മറ്റു മതസ്ഥരുടെ പ്രാർത്ഥനയെക്കുറിച്ച് ചിന്തിക്കുന്നില്ല. പുലർച്ചെ അഞ്ചുമണി മുതൽ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെടുകയാണ്. രോഗികളുടെ രക്തസമ്മർദം ഉയരുന്നു, നിരവധി പ്രശ്‌നങ്ങളാണ് ഈ ശബ്ദം കൊണ്ട് അവർക്കുണ്ടാകുന്നത്’, പ്രഗ്യാസിങ് പറഞ്ഞു.
Also Read:പൊള്ളാച്ചിയിൽ 13 കാരിയെ വിവാഹം കഴിച്ച 21 കാരന്‍ അറസ്റ്റില്‍: പോക്സോ കേസെടുത്ത് പോലീസ്
പുലർച്ചെ മൈക്കിലൂടെയുള്ള ശബ്ദം ഹൈന്ദവ സന്ന്യാസിമാരുടെ സാധനയെ തടസ്സപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു. പുലർച്ചെ നാലുമണിക്കാണ് സന്ന്യാസിമാർ സാധന ആരംഭിക്കുന്നത്. അത് ബ്രഹ്‌മ മുഹൂർത്തമാണ്. ഞങ്ങളുടെ ആദ്യ ആരതിക്കുള്ള സമയവും അതാണ്. ആ സമയത്ത് തങ്ങൾ ലൗഡ്‌സ്പീക്കർ ഉപയോഗിച്ചാൽ അതിനു അവർ പ്രശനമുണ്ടാക്കും. മറ്റു മതക്കാരുടെ പ്രാർത്ഥനകൾ കേൾക്കുന്നത് ഇസ്‌ലാമിൽ അനുവദനീയമല്ല എന്നതിനാലാണ് അതെന്നും അവർ പറഞ്ഞു.
Post Your Comments