MollywoodLatest NewsKeralaCinemaNewsEntertainment

‘കുറുപ്പ്’ സിനിമ ഇറക്കിയത് എന്നോട് ചോദിക്കാതെ‌: ആരോപണവുമായി ചാക്കോ വധക്കേസിൽ പ്രതിയായി പിന്നീട് മാപ്പ് സാക്ഷിയായ ഷാഹു

തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അണിയറ പ്രവർത്തകർ ‘കുറുപ്പ്’ സിനിമ ഇറക്കിയതെന്ന് ചാക്കോ വധക്കേസിൽ പ്രതിയാവുകയും പിന്നീട് മാപ്പ് സാക്ഷിയാവുകയും ചെയ്ത ഷാഹു. ആറ് മാസങ്ങൾ ശേഷം തീറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. അതുകൊണ്ട് തന്നെ ധാരാളം വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് സിനിമാക്കാർ കുറുപ്പ് സിനിമയെടുക്കുന്നുണ്ടെന്ന കാര്യം പോലും തന്നോട് സംസാരിച്ചില്ലെന്ന് ആരോപിച്ച് ഷാഹു രംഗത്ത് വന്നത്.

‘സിനിമ എടുക്കുന്നുണ്ടെന്ന് പോലും ആരും എന്നോട് പറഞ്ഞില്ല. കുറുപ്പ് കേസിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ഞാനാണ്. കുറുപ്പിന്റെ കഥ എന്താണെന്നെങ്കിലും ഇവർക്ക് എന്നോട് ചോദിക്കാമായിരുന്നു. സിനിമ എടുക്കുന്നതിൽ എനിക്ക് സമ്മതമാണോ എന്നെങ്കിലും ചോദിക്കാമായിരുന്നു. ഒന്നും ചെയ്തില്ല’, ഷാഹു വെളിപ്പെടുത്തുന്നു.

Also Read:തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ കരിക്കിന്‍ വെള്ളം..!!

അതേസമയം, സംസ്ഥാനത്ത് സിനിമയുടെ ഫാന്‍സ് ഷോയ്ക്കായി തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രം എന്ന പ്രത്യേകതയും, താരപുത്രന്റെ ഏറ്റവും ചിലവേറിയ സിനിമയെന്ന പ്രത്യേകതയും കുറുപ്പിനുണ്ട്. ആരാധകര്‍ സിനിമ കാണാന്‍ തിയേറ്ററുകളിലേക്ക് പോകുമോ എന്ന ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ബുക്കിംഗ് ആരംഭിച്ച്‌ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി. തിയേറ്ററുകളുടെ പ്രതാപം കുറുപ്പിലൂടെ തിരിച്ചു പിടിക്കാമെന്നാണ് അണിയറ പ്രവർത്തകരും മറ്റ് സിനിമാപ്രേമികളും കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button