
കൊല്ലം : കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇത് കുടുംബാന്തരീക്ഷം അസ്വസ്ഥമാക്കി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
വായ്പ എടുത്തിരുന്നതിന്റെ രേഖകൾ പൊലീസ് കണ്ടെത്തി. ആറു ലക്ഷത്തോളം രൂപയാണ് കട ബാധ്യതയുണ്ടായിരുന്നത് . കൂട്ടക്കൊലക്ക് മുൻപ് ഗൃഹനാഥൻ രാജേന്ദ്രനും ഭാര്യ അനിതയും തമ്മിൽ പിടിവലി നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മക്കളായ ആദിത്യരാജിന്റെയും അമൃതയുടെയും മരണ കാരണമെന്നാണ് പോലീസ് ഭാഷ്യം. കേസിൽ മറ്റു ദൂരൂഹതകളൊന്നുമില്ലെന്നാണ് നിഗമനമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Post Your Comments