വാഷിംഗ്ടൺ: നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ. തെലങ്കാനയിൽ ബന്ധുത്വമുള്ള യുഎസ് എയർഫോഴ്സ് പൈലറ്റായ രാജ ചാരിയാണ് ദൗത്യം നയിക്കുന്നത്. രാജ ചാരി നയിക്കുന്ന നാലംഗ സംഘം യാത്ര പുറപ്പെട്ടു.
Also Read:‘ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, ചൈനയാണ്‘: ജനറൽ ബിപിൻ റാവത്ത്
ക്രൂ ഡ്രാഗൺ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. യുദ്ധവിമാനങ്ങൾ പറത്തി അനുഭവസമ്പത്തുള്ളയാളാണ് രാജ ചാരി. കയ്ല ബറോൺ, ടോം മാർഷ്ബോൺ, മാത്യൂസ് മോറർ എന്നിവരാണ് ക്രൂ 3ലെ യാത്രക്കാർ.
ഇരുപത്തിരണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്രയ്ക്കൊടുവിലാകും ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. ആറ് മാസം ഇവർ ഇവിടെ ചെലവഴിക്കും. 18 മാസത്തിനിടെ സ്പേസ് എക്സ് 18 പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഈ ദൗത്യത്തോടെ 60 വർഷത്തിനിടെ ബഹിരാകാശത്ത് എത്തുന്നവരുടെ എണ്ണം 600 ആയി.
Post Your Comments