കൊച്ചി: ‘കോടതിയില്‍ കിടന്നുരുളരുത്’ എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു ഹൈക്കോടതി. കോടതി കണ്ണടച്ചിരിക്കണമെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. മോൻസൻ കേസിൽ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട്, ഡിജിപിയുടെ സത്യവാങ്മൂലം തുടങ്ങിയവ പരിശോധിച്ച ശേഷമാണ് കോടതിയുടെ പരാമർശങ്ങളും ചോദ്യങ്ങളും.മുൻ ഡിജിപി ലോക്നാഥ് ബഹ്റയ്ക്കും മനോജ് എബ്രഹാമിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
ഇരുവരും മോന്‍സന്റെ വീട്ടില്‍ പോയതെന്തിനാണെന്നു കോടതി ചോദിച്ചു. ‘ഡിജിപിയും എഡിജിപിയും വെറുതെ ഒരിടത്ത് പോകുമോ? ഒരു സംഘടനയുടെ ഭാരവാഹി മാത്രമായ ഒരു സ്ത്രീയുടെ ക്ഷണത്തിൽ സംസ്ഥാനത്തെ രണ്ടു ഉന്നത ഉദ്യോഗസ്ഥർ അങ്ങോട്ടേക്ക് പോയത് എന്തിനാണ്? തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉയർത്തി.
ഒരു സ്ത്രീ ക്ഷണിച്ചതു പ്രകാരം രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട് സന്ദർശിച്ചുവെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ഇനിയീ രാജ്യത്ത് ഒന്നും മറച്ചു വയ്ക്കാമെന്ന് കരുതേണ്ട.’–കോടതി പറഞ്ഞു. ബഹ്റയും മനോജ് എബ്രഹാമും അനിതയ്ക്കൊപ്പം മോന്‍സന്റെ വീട്ടില്‍ പോയ കാര്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടോ? ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായോ തുടങ്ങിയ കാര്യങ്ങളും കോടതി ചോദിച്ചു. ഒരാളെ സസ്പെന്‍ഡ് ചെയ്തെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു.
സസ്പെന്‍ഷനല്ല ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രതിയായോ എന്നാണ് ചോദ്യമെന്ന് കോടതി തിരിച്ചു ചോദിച്ചു. ഇല്ലെന്നു സർക്കാർ മറുപടി നൽകി. വെറുതെ വാദിക്കാന്‍ നില്‍ക്കരുതെന്നു കോടതി പറഞ്ഞു. സർക്കാർ അഭിഭാഷകനെ നിർത്തിപ്പൊരിക്കുന്നതും കോടതിയിൽ കണ്ടു. താൻ പൊലീസിനെ പ്രതിരോധിക്കുകയല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം
രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം. ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പക്ഷേ പ്രതിയാക്കില്ലെന്നാണോ പറയുന്നത്? ജി. ലക്ഷ്മണിനെതിരെ തെളിവുണ്ടെങ്കില്‍ പിന്നെന്ത് കൊണ്ട് പ്രതിയാക്കുന്നില്ല? കഴിഞ്ഞ ഏഴ് മാസമായി ഇന്റലിജിൻസ് ഉറക്കത്തിലായിരുന്നെന്നും കോടതി പറഞ്ഞു.
Post Your Comments