ഭോപ്പാല്‍ : സ്ത്രീക്കും പുരുഷനും ഒരു പോലെ പ്രധാനപ്പെട്ട ദിവസമാണ് വിവാഹ ദിനം. ഒരുപാട് പുതിയ പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേയ്ക്ക് ഇരുവരും പ്രവേശിക്കുന്ന ദിവസം. എന്നാല്‍ ആ പ്രതീക്ഷകളൊക്കെ കാറ്റില്‍ പറത്തിയാണ് വരന്റെ വരവെങ്കിലോ ? അത്തരമൊരു സംഭവമാണ് മധ്യപ്രദേശില്‍ നടന്നത്.
Read Also : വനിതാ എസ്ഐയുടെ പരിശ്രമം വിഫലമായി: തോളിലേറ്റി ആശുപത്രിയിലെത്തിച്ച 25കാരന്‍ മരണത്തിന് കീഴടങ്ങി
വരന്‍ മദ്യപിച്ചു ലക്കുകെട്ട് വിവാഹ വേദിയിലെത്തിയതായിരുന്നു സംഭവം. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള സുത്തലിയയിലാണ് സംഭവം. വധുവിന് താലി ചാര്‍ത്തുന്നതിന് തൊട്ടുമുന്‍പാണ് വരനും സംഘവും വേദിയിലെത്തിയത്. എന്നാല്‍, ആ വരവ് കണ്ട വധുവിന്റെ വീട്ടുകാര്‍ക്ക് എന്തോ പന്തികേട് തോന്നി. വരനും കൂടെയുള്ള സംഘവും സ്വബോധത്തിലല്ലേയെന്നൊരു സംശയം.
സംഘം അടുത്തെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. എല്ലാവരും മദ്യപിച്ച് ലക്കുകെട്ടാണ് വിവാഹത്തിനെത്തിയിരിക്കുന്നത്. തൊട്ടടുത്ത നിമിഷം താലികെട്ട് ചടങ്ങിനിരിക്കാനുള്ള വരന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലുമാകുന്നുണ്ടായിരുന്നില്ല. രംഗം കണ്ട വധു, തനിക്ക് ഇങ്ങനെയൊരു കുടിയനെ ഭര്‍ത്താവായി വേണ്ടെന്നു പ്രഖ്യാപിച്ചു. മകളുടെ വാക്കുകേട്ട കുടുംബത്തിനും മറുത്തൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് വരനെയും സംഘത്തെയും തിരിച്ചയയ്ക്കുകയും ചെയ്തു. വരന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടികള്‍ക്ക് സാധ്യതയുള്ളതിനാല്‍ കുടുംബത്തിന് പൊലീസ് സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ട്.
Post Your Comments