ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന, മൂക്കടപ്പ് എന്നിവയൊക്കെ ജലദോഷത്തിന്റെ വിവിധ ലക്ഷണങ്ങളാണ്. ജലദോഷം വേഗത്തിൽ പരിഹരിക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്ന് നോക്കാം..
➤ ജലദോഷമുള്ളപ്പോൾ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നൽകും.
➤ മഞ്ഞൾപൊടി എല്ലാ അസുഖത്തിനുള്ള മരുന്നാണ്. ഒരു കപ്പ് പാലിൽ അൽപം മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.
➤ ആവി പിടിക്കുന്നത് നല്ലൊരു ശീലമാണ്. അടഞ്ഞ മൂക്ക് തുറക്കുന്നതിനു മൂക്കിലെ രോഗാണുക്കൾ നശിക്കുന്നതിന് ഇത് സഹായിക്കും. ആവി പിടിക്കുമ്പോൾ ചൂട് അധികമാകാതെ ശ്രദ്ധിക്കണം. ഇത് മൂക്കിലെ കോശങ്ങൾ നശിക്കാൻ ചിലപ്പോൾ കാരണമാവും.
Read Also:- പരസ്യവരുമാനത്തില്‍ ഇൻസ്റ്റാഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോര്‍ട്ട്
➤ ജലദോഷം വരാൻ സാധ്യത ഉണ്ടെന്നു തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിൾ കൊള്ളുക.
Post Your Comments