കോഴിക്കോട്: സംസ്ഥാനത്തു ലഹരി മയക്കുമരുന്നു വിതരണത്തിനു കാരിയര്‍മാരായി എത്തുന്നത് കൂടുതലും യുവതികളാണെന്ന് അന്വേഷണ സംഘം. മൂന്നു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടു പേരെയാണ് എക്സൈസ് പിടി കൂടിയത്.
പോലീസിന്റെയും എക്സൈസിന്റെയും പരിശോധനയില്‍നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാനും സംശയിക്കാതിരിക്കാനുമാണ് യുവതികളെ ലഹരി മാഫിയകൾ കാരിയറുമാരക്കുന്നതെന്ന് അന്വേഷണം സംഘം പറഞ്ഞു. കോഴിക്കോട്ട് എക്സൈസില്‍ വനിതകള്‍ 17 പേര് മാത്രമാണുള്ളതെന്നും ഇവരുടെ സേവനം ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണവും തുടരുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
Also Read:പ്രതാപൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റില്ല: പിന്തുണയുമായി അനിൽ അക്കര
വലിയ റാക്കറ്റുകളായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും വലയത്തിൽ വിദ്യാർഥികളുടെ വരെ സാന്നിധ്യമുണ്ടെന്നും സംഘം വ്യക്തമാക്കി. അടുത്തിടെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത വലിയ ലഹരിക്കേസുകളിലെല്ലാം യുവതികളുടെ പങ്കാളിത്തമുണ്ട്. അതേസമയം പിടിക്കപ്പെട്ടവരെല്ലാം ലഹരിയുടെ അടിമകളല്ല. സൗഹൃദ വലയങ്ങളിലൂടെയും മറ്റുമാണ് ഇവരില്‍ പലരും ഈ മേഖലയിലെത്തിയതെന്നുമാണ് പൊലീസ് വിലയിരുത്തൽ.
Post Your Comments