Latest NewsNewsIndia

കനത്ത മഴയ്ക്ക് ശമനം, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നു

ചെന്നൈ: ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്കിയ കനത്ത മഴയ്ക്ക് ശമനമായി. തോരാമഴയില്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിലാണ്. മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്നാട്ടിലും ആന്ധ്രയുടെ കിഴക്കന്‍ തീരങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചെമ്പരപ്പാക്കം, പുഴല്‍, പൂണ്ടി തടാകങ്ങളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നത് തുടരുകയാണ്.

Read Also : ലഹരി ​കാരി​യ​ര്‍​മാ​രാ​യി എത്തുന്നത് യുവതികൾ: കോഴിക്കോട് റൈയ്ഡിൽ പിടിയിലായത് എ​ട്ടു പേർ

വരും ദിവസങ്ങളില്‍ സാധാരണ മണ്‍സൂണ്‍ മഴ മാത്രമായിരിക്കും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് തകരാറിലായ ഗതാഗത വൈദ്യുത സംവിധാനങ്ങളും പുന:സ്ഥാപിച്ച് വരികയാണ്. മറീന ബീച്ചിലെ വെള്ളക്കെട്ട് ഒഴിയാത്തതിനാല്‍ ഇവിടേക്ക് ഇപ്പോഴും ആളുകളെ പ്രവേശിപ്പിക്കുന്നില്ല. അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം തുടരുന്ന കാഞ്ചീപുരം, വെല്ലൂര്‍, റാണിപേട്ട് ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ വ്യാപകമായി മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 14ഓളം പേരാണ് തമിഴ്നാട്ടില്‍ ഇതുവരെ മരിച്ചത്. തമിഴ്നാട്ടിലെ ആറ് ജില്ലകളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്.

അതേസമയം, നവംബര്‍ 13ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിച്ചേക്കും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button