NattuvarthaLatest NewsKeralaIndiaNews

ഒരു മതത്തെയും വിമര്‍ശിക്കരുത് എന്നത് അലിഖിതമായ ഒരു ആഗോള മതനിയമം, ഭരണകൂടം മതത്തിന് ദാസ്യപ്പണി ചെയ്യുന്നു: രവിചന്ദ്രൻ സി

തിരുവനന്തപുരം: ‘ഒരു മതത്തെയും വിമര്‍ശിക്കരുത്’ എന്നത് അലിഖിതമായ ഒരു ആഗോള മതനിയമമാണെന്ന് രവിചന്ദ്രൻ സി. മതത്തിന് ദാസ്യപ്പണി ചെയ്യുന്ന ഭരണകൂടങ്ങളാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും മനുഷ്യസ്വാതന്ത്ര്യവും വ്യക്തിബോധവും മതം എന്ന സൂപ്പര്‍ഫാസിസം അംഗീകരിക്കുന്നില്ലെന്നും രവിചന്ദ്രൻ പറഞ്ഞു.

Also Read:ഇന്ത്യയിലെ ലോകോത്തര നിലവാരത്തിലുള്ള ആദ്യ റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

‘മതം പറയുന്നത്‌ വെട്ടിവിഴുങ്ങാത്തതിനെ അസഹിഷ്ണുത എന്ന് വിശേഷിപ്പിക്കുകയും അസഹിഷ്ണതയുടെ വിശ്വരൂപമായ മതത്തെ ഏകപക്ഷീയമായി സംരക്ഷിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ അടിമുടി മതാത്മകവും പ്രാകൃതവുമാണ്. പുരോഹിതവൃത്തിയാണ് അവര്‍ നിര്‍വഹിക്കുന്നത്. മതത്തെ സഹിക്കുന്നവരാണ് സഹിഷ്ണുതയുള്ളവര്‍ എന്നാണ് ഇത്തരം കാടന്‍ നിയമങ്ങള്‍ വിളിച്ചുപറയുന്നത്! മതത്തെ സഹിക്കുന്നവര്‍ സഹിഷ്ണുത ഉള്ളവരല്ല. അവര്‍ അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളാണ്. അതുകൊണ്ടാണ് അവര്‍ മതത്തിന്റെ അടിമകളായത്’, രവിചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘ഒരു മതത്തെയും വിമര്‍ശിക്കരുത്’ എന്നത് അലിഖിതമായ ഒരു ആഗോള മതനിയമം ആണ്. മതത്തിന് ദാസ്യപ്പണി ചെയ്യുന്ന ഭരണകൂടങ്ങളാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്. മനുഷ്യസ്വാതന്ത്ര്യവും വ്യക്തിബോധവും മതം എന്ന സൂപ്പര്‍ഫാസിസം അംഗീകരിക്കുന്നില്ല. മതം പറയുന്നത്‌ വെട്ടിവിഴുങ്ങാത്തതിനെ അസഹിഷ്ണുത എന്ന് വിശേഷിപ്പിക്കുകയും അസഹിഷ്ണതയുടെ വിശ്വരൂപമായ മതത്തെ ഏകപക്ഷീയമായി സംരക്ഷിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ അടിമുടി മതാത്മകവും പ്രാകൃതവുമാണ്. പുരോഹിതവൃത്തിയാണ് അവര്‍ നിര്‍വഹിക്കുന്നത്. മതത്തെ സഹിക്കുന്നവരാണ് സഹിഷ്ണുതയുള്ളവര്‍ എന്നാണ് ഇത്തരം കാടന്‍ നിയമങ്ങള്‍ വിളിച്ചുപറയുന്നത്! മതത്തെ സഹിക്കുന്നവര്‍ സഹിഷ്ണുത ഉള്ളവരല്ല. അവര്‍ അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളാണ്. അതുകൊണ്ടാണ് അവര്‍ മതത്തിന്റെ അടിമകളായത്. അസഹിഷ്ണുതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് എന്തുകൊണ്ട് മതവിമര്‍ശനം സഹിക്കാനുള്ള സഹിഷ്ണുത ഉണ്ടാകുന്നില്ല? നിയമം തന്നെ പരമമായ അസഹിഷ്ണുത! അപ്പോള്‍ നിയമം ഉണ്ടാക്കുന്നവര്‍ക്കെതിരെയല്ലേ അസഹിഷ്ണുതാ നിയമം ആദ്യം പ്രയോഗിക്കേണ്ടത്?!

മതസംരക്ഷണനിയമങ്ങള്‍ മതത്തിന്റെ അജണ്ടയാണ്, അതുമായി ഒത്തുകളിക്കുന്ന ഭരണകൂടങ്ങള്‍ നിര്‍വഹിക്കുന്നത് മതസംരക്ഷണവും മതപ്രചരണവുമാണ്. മതവിശ്വാസിക്ക് വികാരംകൊള്ളാനും വ്രണപെടാനും സവിശേഷ അവകാശങ്ങള്‍ ഉണ്ടെന്ന വാദം സമത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഇത് പച്ചയായ മതഭീഷണിയാണ്, ബ്ലാക്‌മെയിലിംഗാണ്, ഭൂരിപക്ഷഭീകരതയാണ്. നട്ടാല്‍ കുരുക്കാത്ത പെരുംനുണകളും മനോവിഭ്രാന്തികളും കാലാകാലങ്ങളായി പ്രചരിപ്പിക്കുക, മറുചോദ്യമില്ലാതെ വെട്ടിവിഴുങ്ങാന്‍ മനുഷ്യരോട് ആവശ്യപെടുക, വഴങ്ങാത്തവരെ അസഹിഷ്ണുത ആരോപിച്ച് തടവിലാക്കുക, എജ്ജാതി പുരോഗമനം, അപഹാസ്യമായവ അനിവാര്യമായും പരിഹസിക്കപെടും, തെറ്റുകള്‍ ചൂണ്ടിക്കാട്ടപെടും. അങ്ങനെയാണ് മനുഷ്യരാശി ഇതുവരെ എത്തിയത്‌ എത്രനാള്‍ ഈ വൈകാരിക മാലിന്യത്തെ മനുഷ്യവിരുദ്ധമായ പ്രാകൃത നിയമങ്ങളിലൂടെ സംരക്ഷിച്ച് നിറുത്താനാവും?

shortlink

Related Articles

Post Your Comments

Related Articles


Back to top button