ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു ഭാവങ്ങളാണ് ഗുരുവായൂരപ്പന്. ഈ ഭാവങ്ങളെ സ്വരൂപങ്ങൾ എന്നാണ് പറയുക. പന്ത്രണ്ട് സമയങ്ങളിലും പന്ത്രണ്ട് രീതിയിലാണ് പ്രതിഷ്ഠയുടെ അലങ്കാരങ്ങൾ. ഇവ ഓരോന്നും ഏതെന്ന് നോക്കാം.
നിർമ്മാല്യ ദർശന സമയത്ത് ഭഗവാന്റെ വിശ്വരൂപ ദർശനമാണ്. തുടർന്ന് തൈലാഭിഷേക സമയത്ത് വാതരോഗാഘ്നൻ. വാകച്ചാർത്ത് സമയത്ത് ഭഗവാൻ ഗോകുലനാഥനാണ്. ശംഖാഭിഷേക സമയത്ത് സന്താനഗോപാലൻ. ബാലാലങ്കാര സമയത്ത് ഗോപികാനാഥനാണ് ഭഗവാൻ. പാലഭിഷേക സമയത്ത് യശോദാബാല സ്വരൂപത്തിലാണ് ഭഗവാൻ ദർശനം നൽകുന്നത്.
നവകാഭിഷേക സമയത്ത് വനമാലാകൃഷ്ണൻ, ഉച്ചപൂജസമയത്ത് സർവാലങ്കാര ഭൂഷണൻ, സായംകാലത്ത് സർവ്വമംഗളദായകൻ, ദീപാരാധനാ സമയത്ത് മോഹനസുന്ദരൻ, അത്താഴപൂജയ്ക്ക് വൃന്ദാവനചരൻ, തൃപ്പുക സമയത്ത് ശേഷശയനൻ എന്നിങ്ങനെയാണ് ഭഗവാന്റെ പന്ത്രണ്ട് സ്വരുപങ്ങൾ.
ഇവയ്ക്ക് പുറമെ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ രൂപത്തിൽ ഉള്ള ദശാവതാരച്ചാർത്തും ചില ദിവസങ്ങളിൽ ഉണ്ടായിരിക്കും.
Post Your Comments