KozhikodeKeralaNattuvarthaLatest NewsNews

എ​ർ​ത്ത്​ ക​മ്പി​യി​ൽ​ നി​ന്ന്​ ഷോ​ക്കേ​റ്റ്​ ആ​റു വ​യ​സ്സു​കാ​രിക്ക് ദാരുണാന്ത്യം

പ​ട്ടി​ക്കാ​ട്​ പ​ള്ളി​ക്കു​ത്ത്​ ചി​റ​ക്ക​ലി​ലെ കൊ​ടു​വാ​യ​ക്ക​ൽ സ​ന്തോ​ഷിന്റെയും സു​ജി​ല​യു​ടെ​യും ഏ​ക മ​ക​ൾ ശ്രേ​യ​യാ​ണ്​ മ​രി​ച്ച​ത്

പ​ട്ടി​ക്കാ​ട്​: എ​ർ​ത്ത്​ ക​മ്പി​യി​ൽ​ നി​ന്ന്​ വൈദ്യുതാഘാതമേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റ്​ വ​യ​സ്സു​കാ​രി മ​രി​ച്ചു. പ​ട്ടി​ക്കാ​ട്​ പ​ള്ളി​ക്കു​ത്ത്​ ചി​റ​ക്ക​ലി​ലെ കൊ​ടു​വാ​യ​ക്ക​ൽ സ​ന്തോ​ഷിന്റെയും സു​ജി​ല​യു​ടെ​യും ഏ​ക മ​ക​ൾ ശ്രേ​യ​യാ​ണ്​ മ​രി​ച്ച​ത്.

ഒ​ക്​​ടോ​ബ​ർ 25-ന്​ ​ഉ​ച്ച​ക്ക്​ 2.30 ഓടെ​യാ​ണ് ശ്രേ​യ​യ്ക്ക് വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​തി എ​ർ​ത്ത്​ ക​മ്പി​യി​ൽ​ നി​ന്ന്​​ വൈദ്യുതാഘാതമേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ര​ണ്ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

Read Also :കുറ​ക്കന്റെ ആക്ര​മണം : മൂ​ന്ന് പേ​ർ​ക്കും അ​ഞ്ച് ആ​ടു​ക​ൾ​ക്കും പ​രി​ക്ക്

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ​യാ​ണ് കുട്ടിയുടെ​ മ​രണം. പ​ള്ളി​ക്കു​ത്ത്​ ജി.​എം.​എ​ൽ.​പി സ്​​കൂ​ൾ ഒ​ന്നാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ് ശ്രേ​യ. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ശേ​ഷം മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച കു​ടും​ബ​ശ്​​മ​ശാ​ന​ത്തി​ൽ സം​സ്​​ക​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button