പട്ടിക്കാട്: എർത്ത് കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കൽ സന്തോഷിന്റെയും സുജിലയുടെയും ഏക മകൾ ശ്രേയയാണ് മരിച്ചത്.
ഒക്ടോബർ 25-ന് ഉച്ചക്ക് 2.30 ഓടെയാണ് ശ്രേയയ്ക്ക് വീട്ടുമുറ്റത്തെ വൈദ്യുതി എർത്ത് കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പെരിന്തൽമണ്ണയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Read Also :കുറക്കന്റെ ആക്രമണം : മൂന്ന് പേർക്കും അഞ്ച് ആടുകൾക്കും പരിക്ക്
വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് കുട്ടിയുടെ മരണം. പള്ളിക്കുത്ത് ജി.എം.എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച കുടുംബശ്മശാനത്തിൽ സംസ്കരിക്കും.
Post Your Comments