COVID 19Latest NewsNewsInternationalGulfQatar

ഖത്തറിൽ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിൽ മരണങ്ങളില്ല

ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളില്ല. 108  പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി.

Also Read:ട്വെന്റി 20 ലോകകപ്പ്: പാകിസ്ഥാനെ തരിപ്പണമാക്കി ഓസ്ട്രേലിയ ഫൈനലിൽ

ആകെ 2,38,500 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 125 പേര്‍ സ്വദേശികളും 23 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.

Also Read:ഗുരുവായൂരപ്പന്റെ പന്ത്രണ്ട് ഭാവങ്ങൾ

ആകെ 2,40,705 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,594 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 18,751 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,891,246 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button