KozhikodeLatest NewsKeralaNews

പന്തീരങ്കാവ് യു.എ.പി.എ കേസ് : സി.പി.ഐ.എം ഏരിയ സമ്മേളനത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. സി.പി.ഐ.എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനമാണ് വിമർശനവുമായി രംഗത്ത് വന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയ്ക്കെതിരെയാണ്‌ സമ്മേളനം നിലപാട് വ്യക്തമാക്കിയത്.

Also Read : മോൻസന്റെ തട്ടിപ്പുകൾ വിദേശസംഘടനകളുമായി ബന്ധം? അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

സൗത്ത് ഏരിയ കമ്മിറ്റിയിലാരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. അലനും താഹയും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിൽ സംസ്ഥാന സർക്കാർ വരുത്തിയ വീഴ്ച ചെറുതല്ലെന്നും അതൊന്നും വിസ്മരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്ന് പറഞ്ഞ പ്രതിനിധികള്‍ യു.എ.പി.എ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും ചോദിച്ചു. ഇതിൽ ഇരട്ടതാപ്പ് ഉണ്ടെന്നും സമ്മേളനം വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button