WayanadKeralaNattuvarthaLatest NewsNews

വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു: ലക്ഷണങ്ങൾ എന്തൊക്കെ? മുൻകരുതലുകൾ സ്വീകരിക്കേണ്ടത് എങ്ങനെ?

കൽപ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അതിരൂക്ഷമായ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇവരുടെ മലം പരിശോധനയ്ക്കായി അയക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലം തീരുമാനിച്ചത്.

ലക്ഷണങ്ങൾ :

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ ലക്ഷണങ്ങൾ. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും അസുഖം മൂർച്ഛിക്കുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ബാധയേറ്റ ആളുകളുമായി നേരിട്ട് സമ്പർക്കമുണ്ടെങ്കിൽ രോഗം പടരും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ ഇത് എല്ലാവരിലും പടർന്നുപിടിക്കും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം കുടിക്കേണ്ടതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button