അബുദാബി: അബുദാബി അക്ഷർത്ഥാം ക്ഷേത്രത്തിന്റെ ആദ്യശില സ്ഥാപിച്ചു. മാനവ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങൾ കൊത്തിയെടുത്ത ആദ്യ ശില അബുദാബി അബൂമുറൈഖയിൽ നിർമിക്കുന്ന ക്ഷേത്ര സമുച്ചയത്തിലാണ് സ്ഥാപിച്ചത്. നവംബർ 16 വരെ നീളുന്ന പ്രഥം ശിലാ സ്ഥാപൻ സപ്താഹിനോട് അനുബന്ധിച്ചായിരുന്നു ചടങ്ങ് നടന്നത്.
പൂർണമായും ഇന്ത്യയിൽ കൊത്തിയെടുത്ത ശിലകൾ കൂട്ടിച്ചേർത്താണ് അക്ഷർധാം മാതൃകയിൽ ക്ഷേത്രം നിർമിക്കുന്നത്. ബാപ്‌സ് സ്വാമി നാരായൺ സൻസ്തയുടെ ഇന്റർനാഷനൽ റിലേഷൻസ് മേധാവി സ്വാമി ബ്രഹ്മവിഹാരിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. പ്രമുഖർ ഉൾപ്പെടെ മുന്നൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നുള്ള 17 ശിൽപ്പികളാണ് ശിലകൾ സ്ഥാപിക്കാൻ മേൽനോട്ടം വഹിച്ചത്.
രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തിലധികം ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്തതാണ് ശിലകൾ. അറബ് സംസ്‌കാരവും ചരിത്രവും അറബ് നാഗരികതയുടെ അടയാളങ്ങളവും ശിലകളിലുണ്ട്. ക്ഷേത്രനിർമാണ ചടങ്ങുമായി ബന്ധപ്പെട്ടതിൽ പ്രധാന നാഴികക്കല്ലാണിതെന്ന് ബ്രഹ്മവിഹാരി സ്വാമി വ്യക്തമാക്കി. ഓരോ കല്ലിലും കൊത്തിയെടുത്ത സങ്കീർണ കലയും സാർവത്രിക മൂല്യ കഥകളും മധ്യപൂർവദേശത്തെ സന്ദർശകർക്ക് പുതിയ അനുഭവമായിരിക്കും.
Read Also: എല്‍ഡിഎഫ് കാലത്ത് ഇന്ധന നികുതിയുടെ അധികവരുമാനം 5000 കോടി: സർക്കാർ സബ്സിഡി നൽകണമെന്ന് വി ഡി സതീശൻ
Post Your Comments