ലക്നൗ: സംസ്ഥാനത്തെ 86 ലക്ഷത്തോളം കർഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി അടുത്ത വർഷം ഹോളി വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബദൗണിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ദീപാവലി വരെ കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ അടുത്ത ഹോളി വരെ പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യറേഷനും സൗജന്യവാക്സിനും നൽകി കേന്ദ്രസർക്കാർ ജനങ്ങൾക്ക് ഒപ്പം നിന്നതായും13.5 കോടിയിലധികം ആളുകൾക്ക് വാക്സിൻ കൊടുക്കാൻ സാധിച്ചെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Post Your Comments